03:07pm 07 September 2026
NEWS
കാർ ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരണമടഞ്ഞു
06/06/2026  09:01 PM IST
nila
കാർ ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ  ഓട്ടോ ഡ്രൈവർ മരണമടഞ്ഞു

ചെങ്ങന്നൂർ : പാണ്ടനാട് ആർ കെ വി സ്കൂളിന് സമീപം കാർ ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ  ഓട്ടോ ഡ്രൈവർ മരണമടഞ്ഞു. പായിപ്പാട്, കൊച്ചുപുരയ്ക്കൽ  വാവച്ചൻ (52) ആണ് മരണമടഞ്ഞത്. ശനിയാഴ്ച്ച വൈകിട്ടാണ് സംഭവം.
പാണ്ടനാട്ടിൽ നിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കാർ മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ എതിർ ദിശയിൽ 
 വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.
 ഓട്ടോറിക്ഷാ ഡ്രൈവർ വാവച്ചനെ ഗുരുതര പരിക്കുകളോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വാവച്ചൻ തൻ്റെ വാഹനത്തിൽ ചെങ്ങന്നൂർ മാർക്കറ്റിൽ മത്സൃ ക്കച്ചവടം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്.
ചെങ്ങന്നൂർ പോലീസ് എത്തി കാർ കസ്റ്റഡിയിലെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.